Currency

ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കര്‍ക്കശനമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, February 7, 2017 3:44 pm

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. പരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മിസൈമിര്‍, വക്‌റ, എന്നിവിടങ്ങളില്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ദോഹ: ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കൂടുതല്‍ കര്‍ക്കശനമാക്കും. ഇതിന്റെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. പരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മിസൈമിര്‍, വക്‌റ, എന്നിവിടങ്ങളില്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് പൊതുനിരത്തുകളില്‍ ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ നല്‍കാന്‍ ട്രാഫിക് വിഭാഗം ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഡ്രൈവിംഗ് കോച്ചുകള്‍ക്കും, ഡ്രൈവിംഗ് ഡ്രൈ പഠനത്തിനു ശേഷം ലൈസന്‍സ് അനുവദിക്കുന്നവര്‍ക്കും, സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ആവശ്യമായ കോഴ്‌സുകള്‍ നല്‍കുന്നതിന് അന്തര്‍ദേശീയ ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെടാനും ലക്ഷ്യമിടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x