Currency

പുതുവർഷാഘോഷം; ഓസ്ട്രിയയില്‍ അക്രമങ്ങള്‍ തടയാന്‍ പ്രത്യേക പോക്കറ്റ് അലാറം

സ്വന്തം ലേഖകൻThursday, December 22, 2016 7:22 am

പുതുവർഷാഘോഷത്തിനിടയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തടയാന്‍ പ്രത്യേക പോക്കറ്റ് അലാറം വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് കാള്‍ ഹൈന്‍സ് ഗ്രുന്‍ഡ്ബോയ്ക്ക്.

വിയന്ന: പുതുവർഷാഘോഷത്തിനിടയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തടയാന്‍ പ്രത്യേക പോക്കറ്റ് അലാറം വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് കാള്‍ ഹൈന്‍സ് ഗ്രുന്‍ഡ്ബോയ്ക്ക്. ആയിരക്കണക്കിന് ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വിയന്ന നഗരത്തില്‍ എത്തുന്നത് കണക്കിലെടുത്താണ് പുതിയ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്.

അതിക്രമം ഉണ്ടാകുന്ന അവസരത്തില്‍ ഉപകരണം പ്രവര്‍ത്തനക്ഷമമാക്കിയാല്‍ കാതു തുളച്ചുകയറുന്ന ഒരു ശബ്ദം പുറപ്പെടുവിച്ചു സുരക്ഷാ വിഭാഗത്തെ അറിയിക്കുകയോ സ്ഥലത്ത് പ്രത്യേക ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യും.സൗജന്യമായാണ് ഈ ചെറിയ ഉപകരണം ലഭ്യമാക്കുന്നത്. കഴിഞ്ഞ പുതുവര്‍ഷ രാവില്‍ ജര്‍മനിയില്‍ സംഭവിച്ചതുപോലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം മുന്നില്‍കണ്ടാണ് നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പുതുവർഷാഘോഷം; ഓസ്ട്രിയയില്‍ അക്രമങ്ങള്‍ തടയാന്‍ പ്രത്യേക പോക്കറ്റ് അലാറം”

  1. Very good article. I am dealing with a few of these issues as well..

  2. For hottest news you have to visit web and on web I found
    this web page as a best web site for most up-to-date updates.

  3. Hello there! I simply wish to offer you a huge thumbs up for your excellent
    info you have here on this post. I’ll be coming back to your web
    site for more soon.

Comments are closed.

Top
x