
റിയാദ്: സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷന്‍. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവും.
വീടുകളിലും ജോലി സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരേ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകളാണ് സൗദിയിലെ പ്രൊട്ടക്ഷന്‍ ഫ്രം അബ്യൂസ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിയമ പ്രകാരം രക്ഷിതാക്കളും ഭര്‍ത്താക്കന്‍മാരും സ്പോണ്‍സര്‍മാരും തൊഴിലുടമകളും സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട അതിര്‍വരമ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. ഇത് ലംഘിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമമായാണ് കണക്കാക്കുക.
അതിക്രമത്തിന്റെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച് ശിക്ഷയുടെ കാഠിന്യം കൂടുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.