മൊബൈൽ കടകൾക്ക് പിന്നാലെ 27 തരം സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കൂടി സൗദി അറേബ്യ വിസ നിയന്ത്രണം നടപ്പിലാക്കുന്നു.
റിയാദ്: വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ഫാര്‍മസി, ടെന്റ് കെട്ടുന്ന ഉപകരണങ്ങള്‍, പെയിന്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിൽ കൂടി സൗദി അറേബ്യ വിസ നിയന്ത്രണം നടപ്പിലാക്കുന്നു. എന്നാൽ ഈ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടത്തുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ടൈലറിങ് വസ്തുക്കള്‍, ഗിഫ്റ്റ് വസ്തുക്കള്‍, സുഗന്ധ ദ്രവൃങ്ങള്‍, ചെരുപ്പ്, വാച്ച് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കും വിദേശ ജോലിക്കാർക്ക് പുതിയ വിസകള്‍ നല്‍കുന്നത് നിർത്തിവെച്ചിട്ടുണ്ട്. മൊബൈൽ കടകൾക്ക് പിന്നാലെ 27 തരം സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കൂടി നിതാഖാത് നടപ്പിലാക്കാനുള്ള സൂചനയാണ് ഇതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.