Currency

വിസാകച്ചവടക്കാർക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് സർക്കാർ

സ്വന്തം ലേഖകൻMonday, January 1, 2018 8:48 pm

കുവൈറ്റ് സിറ്റി: വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് മാനവവിഭവശേഷി മന്ത്രാലയം. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരികയും വർക്ക് പെർമിറ്റ് പ്രകാരമുള്ള ജോലി നൽകാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകൾക്കു മൂന്ന് വർഷം തടവും 2000 ദീനാറിൽ കുറയാത്ത പിഴയും ശിക്ഷ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇതിനുപുറമെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനായി മാൻപവർ അതോറിറ്റി നേരത്തെ ഇറക്കിയ പല ഉത്തരവുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതോറിറ്റി ജീവനക്കാരുടെ ഔദ്യോഗിക ജോലിക്ക് പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്ന തൊഴിലുടമകൾക്ക് 500 ദീനാറു മുതൽ 1000 ദീനാർ വരെ പിഴ ചുമത്തും.

ശിക്ഷ പ്രാബല്യത്തിലാക്കുന്നതോടെ അനധികൃത വഴിയിൽ വിസ സമ്പാദിക്കുന്നത് തൊഴിലുടമകൾ നിർത്തുകയും അതോടെ വിസക്കച്ചവടം ഇല്ലാതാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x