Currency

കുവൈറ്റിൽ വിസക്കച്ചവടം നടത്തിയ 16 വ്യാജകമ്പനികൾ പിടിയിൽ

സ്വന്തം ലേഖകൻSunday, September 25, 2016 7:45 am

അടുത്തിടെ 420 വിസയാണു ഈ കമ്പനികള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്നതെന്നും കമ്പനികളുടെ കീഴില്‍ 538 തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുവൈറ്റ് സിറ്റി: രാജ്യത്ത് വിസക്കച്ചവടത്തിൽ ഏർപ്പെട്ട 16 വ്യാജകമ്പനികളെ പിടികൂടി. അടുത്തിടെ 420 വിസയാണു ഈ കമ്പനികള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്നതെന്നും കമ്പനികളുടെ കീഴില്‍ 538 തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികകാര്യ ഇന്‍റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണു കമ്പനികളുടെ പ്രവർത്തനത്തിൽ പിശക് കണ്ടെത്തിയത്.

നേരത്തെ വിസക്കച്ചവടം നടത്തിയ 606 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. 1400 വ്യാജ കമ്പനികളുടെ പേരിലും വിസക്കച്ചവടം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ രാജ്യത്തെ വിസക്കച്ചവടത്തിലും മനുഷ്യക്കടത്തിലും ഏർപ്പെട്ട് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി നിയമഭേദഗതിയും സർക്കാറിന്റെ പരിഗണനയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x