ഓണ്‍ലൈന്‍ ടാക്‌സിദാതാക്കളായ ഒല, ഉബര്‍ എന്നിവയ്ക്ക് ഭീഷണിയായി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മൊബൈൽ ആപ്പ്ലിക്കേഷൻ പുറത്തിറക്കുന്നു
ബെംഗളുരു: ഓണ്‍ലൈന്‍ ടാക്‌സിദാതാക്കളായ ഒല, ഉബര്‍ എന്നിവയ്ക്ക് ഭീഷണിയായി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മൊബൈൽ ആപ്പ്ലിക്കേഷൻ പുറത്തിറക്കുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹായത്തോടെ, ഒരു മാസത്തോളമായി സമരത്തിലുള്ള ഡ്രൈവേഴ്‌സ് യൂണിയന്‍ സ്വന്തം ആപ്പ് പുറത്തിറക്കിയാണ് ഒല, ഉബര്‍ എന്നിവയുടെ വെല്ലുവിളി നേരിടുന്നത്.
ഒരുമാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ പാഷ പറഞ്ഞു. ആപ്പ് രൂപവത്കരിക്കാന്‍ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമായി ഇരുപതോളം കമ്പനികള്‍ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.