Currency

കര്‍ണാടകത്തില്‍ മദ്യത്തിനും ബിയറിനും ‘വാറ്റ്’ ഒഴിവാക്കി, സിനിമാടിക്കറ്റ് നിരക്കും കുറയും

സ്വന്തം ലേഖകന്‍Friday, March 24, 2017 1:05 pm

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയെയാണ് മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) നിന്നൊഴിവാക്കിയത്. ഏപ്രില്‍ ഒന്നിന് പുതിയ നിര്‍ദേശംപ്രാബല്യത്തില്‍ വരും.

ബംഗളൂരു: കര്‍ണാടകത്തില്‍ മദ്യത്തിനും ബിയറിനും ‘വാറ്റ്’ ഒഴിവാക്കി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയെയാണ് മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) നിന്നൊഴിവാക്കിയത്. ഏപ്രില്‍ ഒന്നിന് പുതിയ നിര്‍ദേശംപ്രാബല്യത്തില്‍ വരും. കര്‍ണാടക ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുതിയ നിര്‍ദേശം അവതരിപ്പിച്ചത്. ഇത് മദ്യത്തിനുള്ള വില കുറയാന്‍ ഇടയാക്കും.

കൂടാതെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ സിനിമാടിക്കറ്റ് നിരക്കും കുറയും. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ മള്‍ട്ടിപ്ലക്സില്‍ 800 രൂപവരെ ഈടാക്കാറുണ്ട്. പുതിയ തീരുമാനത്തോടെ ഈ കൊള്ള അവസാനിക്കുന്നതോടൊപ്പം മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ബംഗളൂരുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനും പരിഹാരമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x