വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണു ഈ നീക്കം.
കുവൈറ്റ് സിറ്റി: സന്ദർശന വിസ നിയമങ്ങൾ ഉദാരമാക്കാൻ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. ബിസിനസ്സ് മേഖലയിലുള്ളവർക്ക് ഒരു വർഷംവരെ കാലപരിധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഫത് വ നിയമനിർമാണ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യവകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്റഫിയാണ് അൽ റായ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണു ഇക്കാര്യം അറിയിച്ചത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണു ഈ നീക്കം.
രാജ്യത്തെ സ്വകാര്യ യൂനിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനം നടത്തുന്നതിന് പ്രവേശന വിസ അനുവദിക്കാനും നീക്കമുണ്ട്. കുവൈറ്റിലെ സ്വകാര്യ ആശുപത്രികളിൽവിദഗ്ധ ചികിത്സ ഉദ്ദേശിച്ചുവരുന്ന വിദേശികൾക്കു പ്രത്യേക ചികിത്സ വിസ അനുവദിക്കാനാണ് മറ്റൊരു തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.