റിപ്പോർട്ട് പ്രകാരം അറുപതിന് മുകളിൽ പ്രായമുള്ള വിദേശ സന്ദർശികരിൽ നിന്നും താരതമ്യേന ഉയർന്ന തുക ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി ഈടാക്കും.
കുവൈറ്റ് സിറ്റി: കുവൈറ്റിലെത്തുന്ന വിദേശികളായ സന്ദർശകരിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഈടാക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് റിപ്പോർട്ട്. അനുബന്ധവൃത്തങ്ങളെ അധികരിച്ചുകൊണ്ട് പ്രാദേശിക പത്രമായ അൽ-ഷഹാബ് ഡെയിലിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട് പ്രകാരം അറുപതിന് മുകളിൽ പ്രായമുള്ള വിദേശ സന്ദർശികരിൽ നിന്നും താരതമ്യേന ഉയർന്ന തുക ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി ഈടാക്കും. അരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എയർപോർട്ടുകളിൽ ആരോഗ്യകേന്ദ്രങ്ങളും തുറക്കുന്നതായിരിക്കും. സന്ദർശകരെ ഇവിടെ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.