Currency

കുവൈത്തില്‍ സന്ദര്‍ശക വീസയ്ക്കും താത്കാലിക ഇഖാമയ്ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

സ്വന്തം ലേഖകന്‍Monday, April 1, 2019 1:55 pm

കുവൈത്ത് സിറ്റി: സന്ദര്‍ശക വീസയ്ക്കും താത്കാലിക ഇഖാമയ്ക്കും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം. ഇത് സംബന്ധിച്ച നിയമത്തില്‍ ആവശ്യമായ ഭേദഗതി കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഔദ്യോഗിക വിജ്ഞാപനം വന്ന് മൂന്നുമാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടയ്ക്കണം.

അതിന് സമാനമായി നേരിട്ടോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ശേഖരിക്കാനാണ് തീരുമാനം. എന്നാല്‍ അത് ഏത് രീതിയിലാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നുവരുന്നു. നിയമം പ്രാബല്യത്തിലായാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രസീത് സഹിതം മാത്രമേ വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x