
റിയാദ്: സൗദിയില്‍ റമദാന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന ഓഫര്‍ ഉത്പന്നങ്ങളുടെ കാലാവധി പരിശോധിക്കണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. റമദാന്റെയും ഈദിന്റേയും ഭാഗമായി വിവിധ ഓഫറുകളാണ് സൗദിയില്‍ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറ്. ഒന്നിച്ചെടുക്കാവുന്ന രൂപത്തിലും വില കുറച്ചും ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കാം. ഇതിന് മുന്‍കൂട്ടി അനുമതി എടുത്താല്‍ മതി. എന്നാല്‍ ഇങ്ങിനെ വില്‍പനക്ക് വെക്കുന്ന ഉത്പന്നങ്ങളുടെ കാലാവധി പരിശോധിക്കണമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശം.
കാലാവധി കഴിഞ്ഞവയോ അവസാനത്തോട് അടുത്തവയോ ആണെങ്കില്‍ ജാഗ്രത വേണമെന്നും വാണിജ്യ-നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പനക്ക് വെച്ചതായി ശ്രദ്ദയില്‍ പെട്ടാല്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.ഇക്കാര്യം മന്ത്രാലയത്തിന്റെ 1900 എന്ന നമ്പറില്‍ അറിയിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.