Currency

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴ; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, March 5, 2018 10:31 am

അബൂദബി: ചൊവ്വാഴ്ച വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത അളവില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. തെക്കുപടിഞ്ഞാറ് നിന്ന് വടക്കുപടിഞ്ഞാറോട്ട് മണിക്കൂറില്‍ 20- 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കും. കടലില്‍ കാറ്റിന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. അറേബ്യന്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഞായറാഴ്ചയിലെ കാലാവസ്ഥക്ക് സമാനമായിരിക്കും. ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാറ്റിന്റെ വേഗത കരയില്‍ 10- 25 കിലോമീറ്റര്‍/മണിക്കൂര്‍, കടലില്‍ 35 കിലോമീറ്റര്‍/മണിക്കൂര്‍ ആയിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x