Currency

മഞ്ഞുമൂടിയ പ്രഭാതം; യുഎഇയില്‍ അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി

സ്വന്തം ലേഖകന്‍Tuesday, August 27, 2019 7:06 pm

അബുദാബി: ചൊവ്വാഴ്ച രാവിലെ യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥ അനുഭവപ്പെട്ടു. ഇതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x