Currency

കുവൈറ്റിൽ വിവാഹങ്ങൾക്കായി ഒരു വർഷം ചിലവഴിക്കപ്പെടുന്നത് 235 മില്യൺ ദിനാർ

സ്വന്തം ലേഖകൻSaturday, September 17, 2016 9:58 am

ശരാശരി ഒരു സാധാരണ കുടുംബം 35000 ദിനാർ വിവാഹത്തിനു ചിലവഴിക്കുമ്പോൾ ധനികർ ഒരു മില്യൺ ദിനാർ വരെയാണു ചിലവഴിക്കുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവാഹങ്ങൾക്കും അനുബന്ധ ചടങ്ങുകൾക്കുമായി വൻ തുകകളാണ് ചിലവഴിക്കപ്പെടുന്നതെന്ന് കണക്കുകൾ. ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 235 മില്യൺ ദിനാറാണു കുവൈറ്റുകാർ വിവാഹത്തിനായി ഒരു വർഷം ചിലവഴിക്കുന്നത്. ശരാശരി ഒരു സാധാരണ കുടുംബം 35000 ദിനാർ വിവാഹത്തിനു ചിലവഴിക്കുമ്പോൾ ധനികർ ഒരു മില്യൺ ദിനാർ വരെയാണു ചിലവഴിക്കുന്നത്.

ഒരു വർഷം ആറായിരത്തിനും ഒമ്പതിനായിരത്തിനും ഇടയിൽ വിവാഹങ്ങൾ രാജ്യത്ത് നടക്കുന്നു. പലരും കടം വാങ്ങിയും മറ്റുമാണു വിവാാഹം കെങ്കേമമാക്കുന്നത് എന്നതിനാൽ വിവാഹാനന്തരം പലരും വലിയ കടത്തിൽപ്പെടുകയും ചെയ്യുന്നു. വിവാഹ ചടങ്ങുകൾ വിവിധ കമ്പനികളെ ഏൽപ്പിക്കുന്ന പ്രവണതയും കൂടിവരികയാണ്.

വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനി നടത്തിപ്പുകാരനായ എമാദ് അൽ സ്മ്ഹാൻ പറയുന്നത് 250,000 ദിനാർ ചിലവഴിച്ചും രാജ്യത്ത് വിവാഹങ്ങൾ നടത്തുന്നുണ്ടെന്നാണ്. പ്രസിദ്ധരായ ഗായകരുടെ പാട്ടുകളും മറ്റും ചടങ്ങിന്റെ ഭാഗമാകും. ധനികരായ ആളുകൾ മിക്കവരും തങ്ങളുടെ വസതി തന്നെ വിവാഹവേദി ആക്കുമ്പോൾ 25 ശതമാനം വിവാഹങ്ങൾക്കും വേദിയാകുന്നത് മുൻനിര ഹോട്ടലുകളാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x