പതിനഞ്ച് ലക്ഷത്തോളം വ്യാജ ബാങ്ക് അകൗണ്ട് നിർമിച്ചതിനെ തുടർന്ന് അമേരിക്കയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ വെൽസ് ഫാർഗോ 5300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ ബോണസും സെയിൽസ് കമ്മീഷനും ലഭിക്കുന്നതിനു വേണ്ടിയാണു ജീവനക്കാർ ഈ തട്ടിപ്പ് നടത്തിയത്.
ന്യൂയോർക്ക്: പതിനഞ്ച് ലക്ഷത്തോളം വ്യാജ ബാങ്ക് അകൗണ്ട് നിർമിച്ചതിനെ തുടർന്ന് അമേരിക്കയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ വെൽസ് ഫാർഗോ 5300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ ബോണസും സെയിൽസ് കമ്മീഷനും ലഭിക്കുന്നതിനു വേണ്ടിയാണു ജീവനക്കാർ ഈ തട്ടിപ്പ് നടത്തിയത്.
ബാങ്കിൽ അകൗണ്ട് ഉള്ളവരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പേരിൽ പുതിയ അകൗണ്ടുകൾ തുടങ്ങുകയായിരുന്നു. അഞ്ച് ലക്ഷത്തോളം ക്രെഡിറ്റ് കാർഡ് അകൗണ്ടുകൾ ഇത്തരത്തിൽ ജീവനക്കാർ തുടങ്ങിയിരുന്നു. ഇതുമൂലം അകൗണ്ട് ഉടമകൾക്ക് ബാങ്ക് ഫീസ് കൂടുതലായി നൽകേണ്ടി വന്നിട്ടുണ്ട്. ഈ പണം തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.