അമേരിക്കന്‍ പ്രഥമവനിതയായ മിഷേല്‍ ഒബാമയ്ക്കെതിരേ വംശീയധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജിവച്ചത്.
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രഥമവനിതയായ മിഷേല്‍ ഒബാമയ്ക്കെതിരേ വംശീയധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജിവച്ചത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മിഷേലിനെ വംശീയലമായി അധിക്ഷേപിച്ച് വെര്‍ജീനിയ ഡെവലപ്മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്ലര്‍ ആണു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
സുന്ദരിയായ പ്രഥമ വനിതയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ്, ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു എന്നാണ് പമേല തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ഈ പോസ്റ്റിനെ അനുകൂലിച്ച് ക്ലേയിലെ മേയര്‍ ബെവെര്‍ലി വാലിംഗ് രംഗത്ത് വരികയായിരുന്നു. ഇരുവർക്കുമെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു മേയർ രാജി പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.