Currency

ട്രംപിന്റെ സ്ഥാനാരോഹണം നാളെ; വാഷിങ്ടണില്‍ വീണ്ടും പ്രതിഷേധം

സ്വന്തം ലേഖകന്‍Thursday, January 19, 2017 1:24 pm

യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ ഡോണള്‍ഡ് ട്രംപിനെതിരെ വാഷിങ്ടനില്‍ വീണ്ടും പ്രതിഷേധ പ്രകടനം. സമത്വവും നീതിയും അട്ടിമറിക്കുന്ന ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം അംഗീകരിക്കില്ലെന്ന് ആരോപിച്ചുള്ള മാര്‍ച്ചില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ ഡോണള്‍ഡ് ട്രംപിനെതിരെ വാഷിങ്ടനില്‍ വീണ്ടും പ്രതിഷേധ പ്രകടനം. സമത്വവും നീതിയും അട്ടിമറിക്കുന്ന ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം അംഗീകരിക്കില്ലെന്ന് ആരോപിച്ചുള്ള മാര്‍ച്ചില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.

പൗരാവകാശ സംഘടകളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസവും പലസ്ഥലങ്ങളിലും പ്രതിഷേധം നടന്നു. യുഎസിലെ വനിത സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വുമണ്‍സ് മാര്‍ച്ച് ഒണ്‍ഡിസി എന്ന പേരില്‍ നടത്തുന്ന റാലിയില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. യുഎസില്‍ വ്യാപകമായി പ്രതിഷേധവും നടന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x