Currency

മകൻ വീട്ടിൽ മരിച്ചുകിടന്നു; അമ്മയത് തിരിച്ചറിഞ്ഞത് 20 വർഷത്തിന് ശേഷം!

സ്വന്തം ലേഖകൻWednesday, September 28, 2016 4:57 pm

20 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ട് പോയെന്ന് കരുതിയിരുന്ന മകൻ താൻ താമസിക്കുന്ന വീട്ടിൽ മരിച്ചു കിടക്കുകയാണെന്ന് അമ്മ അറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞ്.

ന്യൂയോർക്ക്: 20 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ട് പോയെന്ന് കരുതിയിരുന്ന മകൻ താൻ താമസിക്കുന്ന വീട്ടിൽ മരിച്ചു കിടക്കുകയാണെന്ന് അമ്മ തിരിച്ചറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞ്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് സംഭവം. അടുത്തിടെ ഇവരുടെ ഒരു ബന്ധു വീട്ടിൽ സന്ദർശനം നടത്തിയപ്പോഴാണ് അസ്ഥിക്കൂടമായി മാറിയിരുന്ന മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് പറയുന്നു.

വീട്ടിൽ നിറയെ മാലിന്യങ്ങൾ കൂടികിടന്നതിനാൽ മകന്റെ മൃതദേഹം ചീഞ്ഞുനാറിയത് അമ്മ അറിയാതെ പോകുകയായിരുന്നു. കാഴ്ചക്കുറവുള്ള ഇവർ ഇക്കാലമത്രയും ആ വീട്ടിൽ താമസിക്കുകയും ചെയ്തു. വീണു പരിക്ക് പറ്റിയതിനെ തുടർന്ന് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അവരുടെ സാധനങ്ങൾ എടുക്കാൻ വീട്ടിലെത്തിയ ബന്ധു മൃതദേഹം കണ്ടെത്തുകയായിരുന്നു.

അമ്മ ആരോടും സംസാരിക്കില്ലെന്നും എപ്പോഴും ചപ്പുചവറുകളുമായി പുറത്തേക്ക് പോകുന്നത് കാണാറുണ്ടായിരുന്നെന്നും അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ പെരുമാറ്റത്തിൽ എന്തോ അപാകത ഉള്ളതായി തോന്നിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x