Currency

സൗദിയില്‍ സൈനിക മേഖലയിലേക്കും വനിതകള്‍

സ്വന്തം ലേഖകന്‍Friday, February 8, 2019 12:50 pm

റിയാദ്: സൗദിയില്‍ ചരിത്രം കുറിച്ച് സൈനിക മേഖലയിലേക്കും വനിതകളെ റിക്രൂട് ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം. തെരഞ്ഞെടുക്കുന്നവര്‍ക്ക് സൈനിക കോളജില്‍ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സ്പെഷ്യല്‍ റാങ്കില്‍ നിയമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പരിശീലനത്തിനായുള്ള അപേക്ഷ ഈ മാസം 10 മുതല്‍ 14 വരെ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന് കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന കേന്ദ്രത്തില്‍ പ്രൈവറ്റ് റാങ്കില്‍ വനിതകള്‍ക്ക് പ്രവേശനം നേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

21നും 35നും ഇടയില്‍ പ്രായമുളള യുവതികളെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈനിക കാര്യ അണ്ടര്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. സൗദിയില്‍ ജനിച്ചു വളര്‍ന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. രാജ്യത്തിന് പുറത്തു പിതാവിനൊപ്പം വളര്‍ന്നവര്‍ക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്നസ്സ് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്കുലിസ്റ്റില്‍ നിന്നാണ് യുവതികളെ തെരഞ്ഞെടുക്കുന്നത്.

വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കിയതുള്‍പ്പെടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് സൈനിക സേവനത്തിനും വനിതകളെ പരിഗണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x