
കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിതരണം കുവൈറ്റ് താൽക്കാലികമായി നിർത്തിവെച്ചു. മാൻ പവർ അതോറിറ്റിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയം വിസ എൻട്രി ഫോം പരിഷ്കരിച്ചതിനു പിന്നാലെയാണു തകരാർ സംഭവിച്ചത്.
പുതിയ വിസ എൻട്രി ഫോം പ്രിൻറ് ചെയ്യാൻ സാധിക്കാത്തതാണ് വർക്ക് പെർമിറ്റ് വിതരണം, പുതുക്കൽ എന്നിവ താത്കാലികമായി നിർത്തിവെച്ചതെന്നു അധികൃതർ അറിയിച്ചിരിക്കുന്നത്. തകരാർ പെട്ടെന്ന് പരിഹരിച്ച് വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിക്കാൻ ശ്രമം നടത്തിവരുന്നതായും മാൻപവർ അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.