
ജിദ്ദ: തൊഴിലിടങ്ങളില്‍ പെരുമാറ്റ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള വ്യവസ്ഥകള്‍ ഞായറാഴ്ച മുതല്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ അറിയിച്ചു. സ്വകാര്യമേഖലയില്‍ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമുണ്ടാകുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്.
തൊഴിലിടങ്ങളിലെ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ക്ക് കഴിഞ്ഞ മാസമാണ് തൊഴില്‍ സാമൂഹി വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി അംഗീകാരം നല്‍കിയത്. എന്തൊക്കെ കാര്യങ്ങള്‍ പെരുമാറ്റ അതിക്രമങ്ങളെന്ന് മന്ത്രാലയം വിശദമാക്കുകയും ചെയ്തിരുന്നു. ശില്‍പശാലകള്‍ നടത്തിയും സ്വകാര്യ മേഖലയിലെ തൊഴില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞും ചര്‍ച്ച ചെയ്തുമാണ് പുതിയ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.