Currency

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, May 9, 2017 12:05 pm

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു. ജമ്മു കാശ്മീരിലെ ചിനാബ് നദിക്ക് കുറുകെ 1315 കിലോമീറ്റര്‍ നീളമുള്ള പാലമാണ് നിര്‍മിക്കുന്നത്. ഫിന്‍ലാന്‍ഡിലേയും ജര്‍മനിയിലേയും എന്‍ജിനിയര്‍മാരുടെ രൂപകല്‍പനയില്‍ നിര്‍മിക്കുന്ന പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് വരുന്നത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് പാലത്തിനുള്ളത്.

12,000 കോടി രൂപയുടെതാണ് പദ്ധതി. നിലവില്‍ 1400 തൊഴിലാളികളാണ് പാലം പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2019 മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ ചീഫ് എന്‍ജിനീയര്‍ ബി.ബി.എസ് തോമര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x