Currency

സൗദിയില്‍ ഇനി വാട്സ്ആപ് വഴി വിളിക്കാം

സ്വന്തം ലേഖകന്‍Tuesday, March 12, 2019 9:47 pm

റിയാദ്: സൗദിയില്‍ വാട്സ്ആപ് വഴി വോയിസ്, വീഡിയോ കാളുകള്‍ വിളിക്കാം. ഈ സൗകര്യം ലഭ്യമായി തുടങ്ങി. ഇതുവരെ മെസേജുകളയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഇന്ന് മുതലാണ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ സേവനം ലഭ്യമാണ്. സൗദിയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x