
റിയാദ്: വാട്ട്സ് അപ്പ് കാള്‍ സേവനം ഉടന്‍ നടപ്പിലാക്കുമെന്ന് സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റി. ഈ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ട്. ഇത് ഉടന്‍ പൂര്‍ത്തീകരിക്കും. കൂടാതെ സൗദിയില്‍ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു.
സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൗദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൗദിയില്‍ ഓണ്‍ലൈന്‍ കാളുകള്‍ ലഭ്യമാവുകയും ചെയ്തു. വാട്ട്സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ വാട്ട്സ് അപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍ മുതൈരി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.