Currency

ഇന്ത്യക്കാർക്ക് യുഎസിൽ പ്രവേശിക്കാൻ വിസ നൽകരുതെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ

Tuesday, June 28, 2016 3:05 pm

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്.

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്. സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കാത്ത 6,100 പേര്‍ യു.എസിലുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യം തുടരാതിരിക്കണമെങ്കില്‍ സഹകരണമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കണമെന്നാണ് ഗ്രാസ്ലെയുടെ വാദം.

ക്യൂബ, ചൈന, സൊമാലിയ, ഇന്ത്യ, ഘാന തുടങ്ങി 23 രാജ്യങ്ങളുടെ പേരാണ് യു.എസ് സെനറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് ഗ്രാസ്ലെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജോണ്‍സനാണ് കത്ത് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x