
കുവൈത്ത് സിറ്റി: കടലില്‍ നിരോധിത മേഖലയില്‍ മത്സ്യം പിടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ കുവൈത്ത്. 5000 ദിനാര്‍ പിഴയും ഒരു വര്‍ഷം തടവുമായിരിക്കും ഇത്തരക്കാര്‍ക്കു ശിക്ഷ. വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണു നടപടി.
പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കാത്തതാണു മത്സ്യബന്ധന ഉപകരണങ്ങളെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ബുബ്യാന് ദ്വീപില്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കാനും അതോറിറ്റി രംഗത്തെത്തി. ബുബ്യാനിലേത് തുടക്കം മാത്രമാണെന്നും കുവൈത്ത് മുഴുവന്‍ ഹരിതവല്‍ക്കരണത്തിന് പദ്ധതിയുണ്ടെന്നും പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ അഹമ്മദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.