
കുവൈറ്റ്: ഗോകുലം കലാക്ഷേത്രയുടെ പത്താം വാർഷികം ‘നൃത്തോത്സവ് 2019’ ഏപ്രിൽ 5 വെള്ളിയാഴ്ച മംഗഫ് കേബ്രിഡ്ജ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു 2 ന് ആരംഭിക്കുന്ന ചടങ്ങുകൾ അൽ സിമാമി ഗ്രൂപ്പ് ചെയർമാൻ ബദർ ഖാലിദ് ഖലാഫ് അൽ സിമാമി ഉത്ഘാടനം ചെയ്യും. ഐ.സി.എസ്.കെ പ്രിൻസിപ്പാൾ ഗംഗാധർ ഷെർസാത്, വൈസ് പ്രിൻസിപ്പാൾ രവി അയണോലി, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. ശാന്ത മരിയ ജെയിംസ്, സെൻറ്.ബേസിൽ ഇന്ത്യൻ ഓത്തഡോക്സ് പള്ളി വികാരി ഫാ. മാത്യു എം മാത്യൂസ് എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും.
ഗോകുലം കലാക്ഷേത്രയിൽ കുച്ചിപ്പടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം നൃത്തോത്സവ് 2019 ൽ നടക്കും. ഗോകുലം ഹരിയുടെ ശിഷണത്തിൽ നൃത്തനൃത്യങ്ങൾ അഭ്യസിച്ച 163 കുട്ടികളാണ് ഏപ്രിൽ 5 നു അരങ്ങേറ്റം നടത്തുന്നത്. പ്രശസ്ത ഗായകരായ മഞ്ചേരി ജയേഷ് പകരത്തു, സിനി സുനിൽ എന്നിവരും ഇന്ത്യയിൽ നിന്നുമെത്തുന്ന വാദ്യോപകരണ വിദഗ്ധരും നൃത്തോത്സവ് 2019 നു പകിട്ടേകും.
ഗോകുലം കലാക്ഷേത്രയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചു രാമായണം നാടകവും അരങ്ങേറുന്നുണ്ട്.
2009 ൽ ഡാൻസ് മാസ്റ്റർ ഗോകുലം ഹരിദാസ് കുറുപ്പിന്റെ നേതൃത്വത്തിൽ അബ്ബാസിയായിലാണ് ഗോകുലം കലാക്ഷേത്ര പ്രവർത്തനം ആരംഭിച്ചത്. ഗോകുലം കലാക്ഷേത്രയിൽ നിന്നും കുച്ചിപ്പടി, മോഹനിയാട്ടം, ഭരതനാട്യം എന്നീയിനങ്ങളിൽ ആയിരത്തിലധികം കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്.
വാർത്തസമ്മേളനത്തിൽ ഗോകുലം കലാക്ഷേത്ര ഡാൻസ് മാസ്റ്റർ ഹരിദാസ് കുറുപ്പു, ജോബിൻ തോമസ്, ജോ ആന്റണി, റോയ് തോമസ് , വിനോദ് സി എന്നിവർ പങ്കെടുത്തു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.