റിയാദ്: ഘട്ടം ഘട്ടമായി ഫർമസി മേഖലയിലും സൗദി വത്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് അറിയിച്ചു. തൊഴില്‍ വകുപ്പിന്‍െറ ഒൗദ്യോഗിക വക്താവ് ഖാലിദ് അബ അല്‍ഖൈലാണ് ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രഖ്യാപനം നടത്തിയത്. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടമാകും. സൗദിയിലെ നിരവധി മരുന്ന് ഷോപ്പുകളിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ കുറക്കുന്നതിനായി സൗദി സർക്കാർ കൊണ്ടുവന്ന “വിഷന്‍ 2030” പദ്ധതിയുടെ ഭാഗമായാണ് ഫർമസി മേഖലയിലും സൗദിവത്കരണം നടപ്പിലാക്കുന്നത്.
വാര്‍ത്താ വിനിമയ മേഖലയിലും സൗദി വത്കരണം നടപ്പിലാക്കി വരുകയാണ്. മൊബൈൽ ഷോപ്പുകളിലെ വിദേശ തൊഴിലാളികളിൽ 50 ശതമാനത്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ ഉത്തരവ്. നിയമം നടപ്പിലാക്കാത്തവർക്കെതിരെ കർശന നടപടികളാണ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്. സൗദി വത്കരണം നടപ്പിലാക്കിയ മേഖലകളിൽ നിരന്തര പരിശോധനകൾ നടന്നു വരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.