Currency

ബാംഗ്ലൂർ കേരള സമാജം അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Monday, March 6, 2017 5:31 pm

സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം, സ്തീകള്‍ പരസ്പര ബഹുമാനിക്കുന്നവരാകണം , സമൂഹത്തിന്റെ വളര്‍ച്ച വനിതകളുടെ കൈകളിലാണെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രതിഭ ഹരി എം എല്‍ എ പറഞ്ഞു.

സമൂഹത്തിന്റെ വളര്‍ച്ചക്ക് സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും ഭരണ രംഗത്ത്‌ സമത്വം നേടിയെടുക്കാന്‍ വനിതാ സംവരണ ബില്‍ പാസാക്കണമെന്ന്  കായംകുളം എം എല്‍ എ പ്രതിഭാ ഹരി. കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച “അന്താരാഷ്ട്ര വനിതാ ദിനാഘോഷം ” ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റൊരിയത്തില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിഭ ഹരി.  സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം, സ്തീകള്‍ പരസ്പര ബഹുമാനിക്കുന്നവരാകണം ,  സമൂഹത്തിന്റെ വളര്‍ച്ച വനിതകളുടെ കൈകളിലാണെന്നും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രതിഭ പറഞ്ഞു.

കേരള സമാജം വനിതാ വിഭാഗം രക്ഷാധികാരി രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു . കായംകുളം നഗര സഭാംഗം മിലിന്‍ വര്‍ഗീസ്‌, കേരള സമാജം പ്രസിഡന്റ്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച്ച് പത്മനാഭന്‍, വനിതാവിഭാഗം കണ്‍വീനര്‍ സീന മനോജ്‌ ,  പോളിന്‍ തോമസ്‌ , രാധാ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച കലാപരിപാടികളും നടന്നു . കേരള സമാജം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.


The reCAPTCHA verification period has expired. Please reload the page.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x