Currency

വെറും ഒരു ദിർഹത്തിന് ദുബായിൽ ലഭിക്കുന്ന പത്ത് കാര്യങ്ങൾ

സ്വന്തം ലേഖകൻMonday, October 31, 2016 8:56 am

ഒരു ദിർഹം എന്നത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 18 രൂപ 18 പൈസയാണ്. ഈ തുകയ്ക്ക് ഇന്ത്യയിൽ പോലും വലിയ കാര്യങ്ങളൊന്നും ലഭിക്കുക. അതേസമയം ദുബായിൽ വെറും ഒരു ദിർഹത്തിന് ലഭിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം കേവലം ഒരു ദിർഹം മാത്രം നൽകിയാൽ ദുബായിൽ എന്തൊക്കെ ലഭിക്കുമെന്ന്.

ഒരു ദിർഹം എന്നത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 18 രൂപ 18 പൈസയാണ്. ഈ തുകയ്ക്ക് ഇന്ത്യയിൽ പോലും വലിയ കാര്യങ്ങളൊന്നും ലഭിക്കുകയില്ല. അതേസമയം ദുബായിൽ വെറും ഒരു ദിർഹത്തിന് ലഭിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം കേവലം ഒരു ദിർഹം മാത്രം നൽകിയാൽ ദുബായിൽ എന്തൊക്കെ ലഭിക്കുമെന്ന്.

1. കുപ്പിവെള്ളം

ദുബായിൽ ഒരു കുപ്പി വെള്ളം വാങ്ങാൻ ഒരു ദിർഹം നൽകിയാൽ മതി. 550 മില്ലിലിറ്റര്‍ കുടിവെള്ളമാണ് ഒരു ദിര്‍ഹത്തിന് ലഭിക്കുക. വിവിധ കമ്പനികളുടെ കുപ്പിവെള്ളം ദുബായിൽ ലഭിക്കുന്നതാണ്.

2. ചായയും കാപ്പിയും

സത്വയില്‍ വെസ്റ്റ് സോണ്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള ഹോള്‍-ടു-വാള്‍ കഫേയിൽ വെറും ഒരു ദിർഹത്തിന് ചൂടുപാനീയങ്ങൾ ലഭിക്കുന്നതാണ്. ബസ് സ്റ്റോപ്പിനു മുന്നില്‍ തന്നെയാണ് ഈ കഫേയുള്ളത്.

3. കോണ്‍ ഐസ് ക്രീം

മക്ഡൊണാള്‍ഡ്സിലെ ഏറ്റവും വില കുറഞ്ഞ ഐറ്റമാണ് ഐസ് ക്രീം. നിങ്ങള്‍ക്ക് സുഹൃത്തുക്കളോടൊപ്പം ഒരു ദിര്‍ഹം മാത്രമുള്ള കോണ്‍ ഐസ് ക്രീമുകള്‍ മക്ഡൊണാള്‍ഡ്സിന്റെ ഏത് കടയിൽ നിന്നും കഴിക്കാം.

4. അമ്യൂസ്മെന്റുകള്‍

മിനി അമ്യൂസ്മെന്റ് പാർക്കുകൾ നിരവധിയുണ്ട് ദുബായിൽ. കാര്‍ണിവലുകളിലും മറ്റും ഒരു ദിര്‍ഹം മാത്രം കൊടുത്ത് ആസ്വദിക്കാവുന്ന നിരവധി അമ്യൂസ്മെന്റുകള്‍ ലഭ്യമാണ്.

5. വസ്ത്രങ്ങൾ

മാസത്തിലെ എല്ലാ ആദ്യ വാരാന്ത്യങ്ങളിലും ദുബായ് ഫ്ളീ മാര്‍ക്കറ്റുകള്‍ സബീല്‍ പാര്‍ക്കില്‍ ഉണ്ടാകും. ഇവിടെ ചെറിയ പൈസയ്ക്ക് ആളുകള്‍ ഇവിടെ സാധനങ്ങള്‍ വില്‍ക്കും. ബ്രാന്‍ഡ് വസ്ത്രങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും വരെ ഇവിടെ നിന്ന് വെറും ഒരു ദിര്‍ഹത്തിന് ലഭിക്കും.

6. പുസ്തകങ്ങൾ

ദുബായ് ഫ്ളീ മാര്‍ക്കറ്റില്‍ പുസ്തകങ്ങളും ലഭിക്കുന്നതാണ്. എല്ലാ തരത്തില്‍ പെട്ട പുസ്തകങ്ങളും ലഭ്യമാകുന്ന ഇവിടെ നിന്ന് വെറും ഒരു ദിര്‍ഹം മാത്രം മുടക്കി പുസ്തകങ്ങൾ സ്വന്തമാക്കാം.

7. മിന്റ് കാന്‍ഡി

ദുബായില്‍ നിന്ന് ഒരു ദിര്‍ഹത്തിന് ധാരാളം മിന്റ് കാന്‍ഡി വാങ്ങി കഴിക്കാവുന്നതാണ്.

8. ബ്രഡ്

സത്വയിലെ പനാദേറോ ബേക്കറിയില്‍ ഫിലിപ്പീനോ ബ്രഡ് റോളുകളുടെ മൂന്ന് കഷ്ണങ്ങള്‍ ലഭിക്കാനായി വെറും ഒരു ദിര്‍ഹം നൽകിയാൽ മതി.

9. പൊറോട്ട

ഒരു ദിര്‍ഹം മുടക്കി വാങ്ങാവുന്ന സാധനങ്ങളുടെ പട്ടികയില്‍ പൊറോട്ടയും ഉൾപ്പെടുന്നുണ്ട്. ദുബായിലുള്ള ധാരാളം ഹോട്ടലുകളില്‍ വെറും ഒരു ദിർഹത്തിന് രുചികരമായ പൊറോട്ട ലഭ്യമാണ്. 

10. ബോട്ട് റൈഡ്

ദുബായ് നഗരത്തിലെ പ്രധാന വിനോദങ്ങളിലൊന്നായ വാട്ടര്‍വേയിലെ ബോട്ട് റൈഡിന് ഒരു ദിർഹം മതി. ബോണസായി സ്പൈസ് ആന്‍ഡ് ഗോള്‍ഡ് സൂക്ക്സിനു ചുറ്റും നടന്ന് നിങ്ങളുടേതായ പലതും കണ്ടെത്താനുള്ള അവസരവുമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x