ലോകത്ത് ലിംഗസമത്വത്തിനായുള്ള പോരാട്ടം ശക്തിയാർജ്ജിച്ച കാലമാണിപ്പോൾ. എന്നാൽ ഇപ്പോഴും അതീവ സ്ത്രീവിരുദ്ധമായ പല നിയമങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലും നിലവിലുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം...
ലോകത്ത് ലിംഗസമത്വത്തിനായുള്ള പോരാട്ടം ശക്തിയാർജ്ജിച്ച കാലമാണിപ്പോൾ. ഇന്ത്യയിലാകട്ടെ സ്ത്രീകൾക്ക് അനുകൂലമായ അനവധി നിയമങ്ങളും പരിഷ്കാരങ്ങളും നിലവിൽ വരികയും ചെയ്യുന്നു. എന്നാൽ ലോകത്തിന്റെ മൊത്തം സ്ഥിതി ഇങ്ങനെയാണെന്ന് കരുതരുത്. ഇപ്പോഴും അതീവ സ്ത്രീവിരുദ്ധമായ പല നിയമങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലും നിലവിലുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം…
ബഹാമയിൽ ഭർത്താവിനു തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള അനുമതി നിയമം നൽകുന്നുണ്ട്. പക്ഷേ ഭാര്യയുടെ പ്രായം 14 വയസ്സിനു മുകളിലായിരിക്കണം. സിംഗപ്പൂരിൽ 13 വയസ്സ് കഴിഞ്ഞ ഭാര്യയെ ഭർത്താവിനു ബലാത്സംഗം ചെയ്യാം.
ലെബനോനിൽ തട്ടിക്കൊണ്ട് പോകുന്ന, ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെ കുറ്റകൃത്യം ചെയ്ത വ്യക്തി വിവാഹം കഴിക്കുന്നപക്ഷം ശിക്ഷയിൽ നിന്നും രക്ഷപ്പെടാവുന്നതാണ്. മാൾട്ടയിലും ഇരയെ കുറ്റവാലി വിവാഹം കഴിക്കുന്ന പക്ഷം ശിക്ഷയിൽ ഇളവ് ലഭിക്കുന്നതാണ്.
ഈജിപ്തിൽ വിശ്വാസവഞ്ചന കാണിക്കുന്ന സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തിയാൽ ഭർത്താവിനു സാധാരണ കൊലകുറ്റത്തിനു ലഭിക്കുന്ന ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. സിറിയയിൽ ആകട്ടെ വിവാഹേതര ലൈംഗിക ബന്ധമുണ്ടായതിന്റെ പേരിൽ പുരുഷൻ ഭാര്യയെയോ, അമ്മയേയൊ, സഹോദരിയെയോ കൊലപ്പെടുത്തിയെന്നിരിക്കട്ടെ പ്രതിയ്ക്ക് ഏറ്റവും കൂടിയത് 7 വർഷത്തെ തടവ് ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ.
നൈജീരിയയിൽ പുരുഷനു തന്റെ ഭാര്യയെ മർദ്ദിക്കാം. മർദ്ദനം മാരകമായാൽ മാത്രമേ ശിഷിക്കപ്പെടുകയുള്ളൂ.
യെമനിലെയും അഫ്ഘാനിസ്ഥാനിലെയും പുരുഷന്മാർക്ക് തങ്ങളുടെ ഭാര്യയെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് വിലക്കാം.
കാമറൂണിലും ഗിനിയയിലും പുരുഷന്മാർക്ക് തീരുമാനിക്കാം ഭാര്യ എന്ത് തൊഴിൽ ചെയ്യണം എന്ന കാര്യം. ജോലികൾ ചെയ്യുന്നതിൽ നിന്നും ഭാര്യയെ വിലക്കാനും ഭർത്താക്കന്മാർക്ക് ഇവിടെ അനുമതിയുണ്ട്.
ഇശ്രയേലിൽ ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജ്ജി മാത്രമേ പരിഗണിക്കുകയുള്ളൂ
പാകിസ്ഥാനിൽ പല കാര്യങ്ങളീലും സ്ത്രീകൾ ഹാജരാക്കുന്ന തെളിവുകൾക്ക് പുരുഷന്മാർ നൽകുന്ന തെളിവുകളുടെ പാതി പ്രാധന്യമേ നൽകുകയുള്ളൂ.
സൗദി അറേബ്യയിൽ സ്ത്രീകൾ വാഹനം ഓടിക്കാനോ, ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാനോ പാടില്ലെന്നു ഫത്വയുണ്ട്.
തുണീഷ്യയിൽ കുടുംബസ്വത്ത് ഭാഗംവെക്കുമ്പോൾ ആൺകുട്ടികൾക്ക് നൽകുന്ന സ്വത്തിന്റെ പകുതി മാത്രമെ പെൺകുട്ടികൾക്ക് നൽകേണ്ടതുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
കൊള്ളാം… ലോകെത്തെല്ലാം സ്ത്രീ വിരുദ്ധ നിയമങ്ങൾ ഉണ്ട്.