Currency

പ്രിയങ്ക ചോപ്ര യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍

Wednesday, December 14, 2016 11:34 am

ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള വിഭാഗമായ യൂനിസെഫിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ നിലവിലെ ഗുഡ്വില്‍ അംബാസഡര്‍മാരായ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും പന്ത്രണ്ടുകാരിയായ ബ്രിട്ടിഷ് നടി മില്ലി ബോബി ബ്രൗണുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ന്യൂയോര്‍ക്ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള വിഭാഗമായ യൂനിസെഫിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ നിലവിലെ ഗുഡ്വില്‍ അംബാസഡര്‍മാരായ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമും പന്ത്രണ്ടുകാരിയായ ബ്രിട്ടിഷ് നടി മില്ലി ബോബി ബ്രൗണുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇക്കാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സ്വതന്ത്രരായ കുട്ടികള്‍ എന്നതാണ് തന്റെ സ്വപ്നം. ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ളവരാകണം കുട്ടികള്‍, ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളവരുമാകണം അവരെന്നും നടി വ്യക്തമാക്കി. ലോകം എന്തെല്ലാം പുരോഗതി നേടിയിട്ടും കുട്ടികള്‍ക്കെതിരായ അക്രമങ്ങളും ചൂഷണങ്ങളും തടയാനാവാത്തതു ഖേദകരമാണെന്നും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി എല്ലാവരും അണിചേരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പ്രിയങ്ക ചോപ്ര യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍”

  1. Neat blog! Is your theme custom made or did you download it from somewhere?
    A design like yours with a few simple adjustements would really
    make my blog jump out. Please let me know where you got your theme.
    Appreciate it

  2. I really like reading through an article that will make
    men and women think. Also, many thanks for allowing me to comment!

  3. Aw, this was a very nice post. Finding the time and actual effort to produce a really good article… but what can I say… I put things off a whole lot and don’t manage to get nearly anything done.

Comments are closed.

Top
x