പത്തു മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും കറന്‍സിരഹിതമാവുമെന്ന തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇതിനെതിരെ മെട്രോ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാനുള്ള സൗകര്യം തുടരുമെന്ന് ഡി.എം.ആര്‍.സി വക്താവ് അറിയിച്ചു.
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പത്ത് മെട്രോ സ്റ്റേഷനുകള്‍ കറന്‍സിരഹിതമാവുമെങ്കിലും തീരുമാനം യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ഡിഎം.ആര്‍.സി. പത്തു മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും കറന്‍സിരഹിതമാവുമെന്ന തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇതിനെതിരെ മെട്രോ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാനുള്ള സൗകര്യം തുടരുമെന്ന് ഡി.എം.ആര്‍.സി വക്താവ് അറിയിച്ചു.
അതേസമയം മെട്രോ യാത്ര കറന്‍സിരഹിതമാക്കാന്‍ പേടി.എമ്മിന് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കറന്‍സിരഹിത ഇടപാടുകള്‍ ഏതൊക്കെ തരത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അവര്‍ പദ്ധതി തയ്യാറാക്കും. അതേസമയം, തീരുമാനം യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കില്ല. കറന്‍സി രഹിതമാക്കാനുള്ള വഴികളില്‍ ഒന്നു മാത്രമാണ് പേടി.എമ്മെന്നും ഡി.എം.ആര്‍.സി. വ്യക്തമാക്കി. ടിക്കറ്റ് കൗണ്ടറുകള്‍ ഇപ്പോഴത്തേതുപോലെ എല്ലാ സ്റ്റേഷനുകളിലും തുടരും. പ്രഖ്യാപനമുണ്ടായപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ അതിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.
പല തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ കറന്‍സിരഹിത ഇടപാട് മയപ്പെടുത്താന്‍ ഡി.എം.ആര്‍.സി തീരുമാനിക്കുകയായിരുന്നു. ദില്‍ഷാദ് ഗാര്‍ഡന്റിഥാല റൂട്ടിലെ രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, ഹുഡ സിറ്റി സെന്റര്‍ സമയ്പുര്‍ ബാദ്‌ലി റൂട്ടിലെ എം.ജി.റോഡ്, ബ്ലൂലൈന്‍ പാതയിലെ മയൂര്‍വിഹാര്‍ ഫേസ് വണ്‍, നിര്‍മാണ്‍വിഹാര്‍, തിലക് നഗര്‍, ജനക്പുരി വെസ്റ്റ്, നോയ്ഡ സെക്ടര്‍ 15, ഐ.ടി.ഒ. മുതല്‍ എസ്‌കോര്‍ട്ട് മുജേസര്‍ വരെയുള്ള റൂട്ടിലെ നെഹ്‌റു പ്ലേസ്, കൈലാഷ് കോളനി എന്നിവയാണ് കറന്‍സിരഹിത ഇടപാടിലേക്കു മാറുന്ന മെട്രോ സ്റ്റേഷനുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.