ദുബായ്: ദുബായിലെ അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. നാളെ മുതലാണ് സ്റ്റേഷനുകളുടെ പേര് മാറ്റം ആരംഭിക്കുന്നത്. ആറ് മാസം മുമ്പ് ഇത്തരത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ പുനര്‍നാമകരണം നടത്തിയിരുന്നു.
മെട്രോ ഗ്രീന്‍ ലൈനിലെ അല്‍ ഫഹീദി മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ ഷറാഫ് ഡിജി മെട്രോ സ്റ്റേഷന്‍ എന്നായിരിക്കും അറിയപ്പെടുക. നേരത്തേ റെഡ് ലൈനില്‍ ഷറാഫ് ഡിജി എന്ന പേരിലുണ്ടായിരുന്ന സ്റ്റേഷന്‍ മേയ് മാസത്തിലാണ് മശ്‌റഖ് എന്ന് നാമകരണം ചെയ്തത്.
ഫസ്റ്റ് അബൂദബി ബാങ്ക് സ്റ്റേഷന്റെ പേര് അടുത്തദിവസം മുതല്‍ ഉമ്മുല്‍ ഷീഫ് എന്നാക്കും. നൂര്‍ബാങ്ക് അല്‍ സഫ എന്ന് പേര് മാറ്റും. ഡമാക്ക് സ്റ്റേഷന്റെ പേര് ദുബായ് മറീന എന്നാക്കും. നഖീല്‍ സ്റ്റേഷന്റെ പേര്‍ അല്‍ഖൈല്‍ എന്നാക്കി മാറ്റുമെന്നും ദുബായ് ആര്‍ടിഎ അറിയിച്ചു. സ്റ്റേഷന്റെ ബോര്‍ഡുകള്‍ മാറ്റുന്ന ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. മാറ്റം അടുത്തവര്‍ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.