ഔപചാരിക തലത്തിലുള്ള ഏഴാം ക്ലാസ് പാസായവര്‍, എട്ടാം ക്ലാസിനും പത്താം ക്ലാസിനുമിടയില്‍ പഠനം നിര്‍ത്തിയവര്‍, സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ചവര്‍, 2011 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്.
അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി ആരംഭിച്ച തുല്യതാ കോഴ്സിന്റെ പുതിയ ബാച്ചിനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചു. കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും പൊതു പരീക്ഷാബോര്‍ഡും ചേര്‍ന്ന് നടത്തുന്ന കോഴ്സിന്റെ റജിസ്ട്രേഷന്‍ അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ആരംഭിച്ചത്.
ഔപചാരിക തലത്തിലുള്ള ഏഴാം ക്ലാസ് പാസായവര്‍, എട്ടാം ക്ലാസിനും പത്താം ക്ലാസിനുമിടയില്‍ പഠനം നിര്‍ത്തിയവര്‍, സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ചവര്‍, 2011 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന് 2017 ജൂന്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായിരിക്കണം.
2018 സെപ്തംബറില്‍ നടക്കുന്ന തുല്യതാ പരീക്ഷയുടെ കേന്ദ്രം കേരള സോഷ്യല്‍ സെന്ററായിരിക്കും. റജിസ്ട്രേഷനും ഫോറം പൂരിപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാ റജിസ്ട്രേഷനും കോഴ്സിനുമുള്ള ഫീസ് 715 ദിര്‍ഹമാണ്.
പത്താം തരം തുല്യതാ കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 25 നു മുമ്പ് പേര് റജിസ്ടര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിരങ്ങള്‍ക്ക്: 02 6314455/ 056 4019318.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.