നമ്മൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഗതാഗത നിയമലംഘനങ്ങൾ കൂടിയുണ്ട് ദുബായിൽ. ഇങ്ങനെയുള്ള പതിനൊന്ന് നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന പിഴയും എന്തൊക്കെയാണെന്നറിയാം...
ട്രാഫിക് ലംഘനത്തിനുള്ള പിഴകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റാഡാറിന് സമീപത്ത് എത്തുമ്പോൾ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുവാനും, സീബ്രാലൈനുകൾക്ക് മുന്നിലെത്തുമ്പോൾ പ്രത്യേക ശ്രദ്ധ നൽകുവാനും അതോടൊപ്പം ജംഗ്ഷനുകളിൽ സിഗ്നൻ നോക്കി വാഹനമോടിക്കാനുമൊക്കെ നമ്മൾ ശ്രമിക്കും.
പക്ഷെ ഇതുകൊണ്ടൊന്നും ട്രാഫിക് പിഴ ലഭിക്കാതിരിക്കണമെന്നില്ല കാരണം നമ്മൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത മറ്റു ചില നിയമലംഘനങ്ങൾ കൂടിയുണ്ട് ദുബായിൽ. ഉദാഹരണത്തിന് അമിത ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് വാഹനമോടിക്കുന്നതും ടാക്സി ഡ്രൈവർമാർ ആണെങ്കിൽ യാത്രികരെ വാഹനത്തിൽ കയറ്റാതിരിക്കുന്നതുമെല്ലാം ഗതാഗതനിയമലംഘനങ്ങൾ പെടുന്നതാണ്. ഇത്തരത്തിൽ നമ്മൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത പതിനൊന്ന് നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന പിഴയും ചുവടെ നൽകുന്നു.
ടാക്സിയുടെ ഇടതുവശത്തെ വാതിൽ തുറക്കുന്നത് 100 ദിർഹം പിഴയും മൂന്ന് ബ്ലാക്ക് പോയന്റ്സും ലഭിക്കാവുന്ന നിയമലംഘനമാണ്.
പൊട്ടിക്കിടക്കുന്ന ഇൻഡിക്കേറ്റിംഗ് ലൈറ്റുകളുള്ള വാഹനം ഓടിക്കുന്നതിന് 100 ദിർഹം പിഴയും രണ്ട് ബ്ലാക്ക് പോയന്റ്സും ലഭിക്കാവുന്ന നിയമലംഘനമാണ്.
കണ്ണട ഉപയോഗിക്കേണ്ടവർ കണ്ണടയോ കോണ്ടാക്റ്റ് ലെൻസൊ ഇല്ലാതെ വാഹനമോടിക്കുന്നതിന് പിടിക്കപ്പെട്ടാൽ 100 ദിർഹം പിഴ ഈടാക്കും
വാഹനമോടിക്കുമ്പോൾ അനാവശ്യമായി വാഹനത്തിനുള്ളിലെ ലൈറ്റുകൾ ഇടുന്നതിനു 100 ദിർഹം പിഴ ഈടാക്കും
മറ്റുള്ളവർക്ക് ശല്യമാകും വിധം ഹോൺ അടിക്കുന്നത് 100 ദിർഹം പിഴയും രണ്ട് ബ്ലാക്ക് പൊയന്റ്സും ലഭിക്കാവുന്ന നിയമലംഘനമാണ്.
വാഹനം ഓടിക്കുമ്പോൾ ലൈസൻസ് കയ്യിൽ കരുതാത്ത പക്ഷം 100 ദിർഹം പിഴ കൊടുക്കണം.
നമ്പർ പ്ലേറ്റിലെ അക്കങ്ങൾ വ്യക്തമല്ലാത്ത വാഹനം ഓടിച്ചാൽ 200 ദിർഹം പിഴയും മൂന്ന് ബ്ലാക്ക് പോയന്റ്സും ലഭിക്കും
ഇടതുവശത്തുകൂടെ ഇതര വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അവസരം നൽകാതിരുന്നാൽ 200 ദിർഹം പിഴ ലഭിക്കും
ഒറ്റ നമ്പർ പ്ലേറ്റുമായി വാഹനം ഓടിക്കുന്നത് 200 ദിർഹം പിഴയും രണ്ട് ബ്ലാക്ക് പോയന്റ്സും ലഭിക്കാവുന്ന കുറ്റമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.