Currency

ടാക്സി മീറ്ററുകളിൽ കൃത്രിമം കാണിച്ചു; 12 പേർ പിടിയിൽ

സ്വന്തം ലേഖകൻMonday, September 19, 2016 8:00 pm

ടാക്‌സി കാറുകളുടെ മീറ്ററുകള്‍ കേടാക്കിയും വാഹനവും മീറ്ററും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചും മുപ്പതിനായിരത്തോളം ദിർഹം ഇവർ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

ഷാർജ: ടാക്സി മീറ്ററിൽ കൃത്രിമം കാണിച്ച് അമിത തുക ഈടാക്കിയ പന്ത്രണ്ട് പേർ അറസ്റ്റിൽ. ഷാര്‍ജാ റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാർജ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടാക്‌സി കാറുകളുടെ മീറ്ററുകള്‍ കേടാക്കിയും വാഹനവും മീറ്ററും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചും മുപ്പതിനായിരത്തോളം ദിർഹം ഇവർ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പത്ത് പേർ കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ ഷാര്‍ജാ ആര്‍ടിഎനൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറുകള്‍ വര്‍ക്ക് ഷോപ്പുകളില്‍ എത്തിക്ക് പരിശോധിക്കുകയായിരുന്നു. ഇരുപതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പാക്കിസ്ഥാന്‍ സ്വദേശികളാണ് പിടിയിലായത്. ഇവരെ ഷാര്‍ജാ പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x