അബൂദബി പൊലീസ് ഈ വർഷം നടത്തിയ പരിശോധനയിൽ 122 അനധികൃത ടാക്സി ഡ്രൈവർമാർ പിടിയിലായതായി കണക്കുകൾ. ആഗസ്റ്റ് മാസംവരെ പിടിയിലായവരുടെ എണ്ണമാണിത്.
അബു ദാബി: അബൂദബി ഗതാഗത നിയന്ത്രണ കേന്ദ്രവുമായി സഹകരിച്ച് അബൂദബി പൊലീസ് ഈ വർഷം നടത്തിയ പരിശോധനയിൽ 122 അനധികൃത ടാക്സി ഡ്രൈവർമാർ പിടിയിലായതായി കണക്കുകൾ. ആഗസ്റ്റ് മാസംവരെ പിടിയിലായവരുടെ എണ്ണമാണിത്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അനധികൃത ടാക്സിയോട്ടം നറ്റത്തുന്നതിനിടെയാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്.
സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ അനധികൃത ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനും വാഹനങ്ങള്‍ കണ്ടുകെട്ടുവാനും അധികൃതർ തീരുമാനിച്ചിരുന്നു.
ടാക്സിയായി ഓടാന്‍ അനുമതിയുള്ള വാഹനങ്ങള്‍ മാത്രമേ വിളിക്കാവൂ എന്നും ലൈസന്‍സില്ലാത്ത വാഹനങ്ങളില്‍ യാത്ര ചെയ്യന്നത് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ട്രാന്‍സ് അബൂദബി ജനറല്‍ മാനേജര്‍ മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.