
ദുബായ്: ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങുന്നതുള്‍പ്പെടെ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പുറമേ നിന്ന് 7 കിലോ മാത്രമേ ഹാന്‍ഡ് ബാഗേജ് ആയി അനുവദിക്കൂ. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്പോള്‍ എമിറേറ്റ്‌സ് ജീവനക്കാര്‍ ബാഗിന്റെ തൂക്കം പരിശോധിക്കും.
കൂടുതലുണ്ടെങ്കില്‍ പണം ഈടാക്കും. ഇതിനു ശേഷം ഡ്യൂട്ടി ഫ്രീയില്‍ നിന്ന് 6 കിലോ സാധനങ്ങള്‍ വാങ്ങാം. മദ്യം ഉള്‍പ്പെടെയാണിത്. വിമാനത്തില്‍ കയറും മുന്‍പ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലാണെങ്കില്‍ അധികമുള്ളത് ഡ്യൂട്ടി ഫ്രീയില്‍ തിരികെ നല്‍കി പണം മടക്കി വാങ്ങാം. പണം നല്‍കി ബാഗേജ് കൊണ്ടുപോകാനും അനുവദിക്കും. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.