Currency

139 ഇന്ത്യക്കാര്‍ ഖത്തര്‍ ജയിലില്‍

Saturday, October 1, 2016 4:43 pm

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 139 പേരും നാടുകടത്തല്‍ കേന്ദ്രത്തില്‍ 77 പേരും ഉണ്ട്.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ഫോറത്തിനിടയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അറിയിപ്പ് അനുസരിച്ച് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 139 പേരും നാടുകടത്തല്‍ കേന്ദ്രത്തില്‍ 77 പേരും ഉണ്ട്.

ഈ വര്‍ഷം എംബസിക്ക് കീഴിലുള്ള ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിന് 3017 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4132 ആയിരുന്നു. എംബസി രേഖകളില്‍ നിന്നുമുള്ള കണക്കുകള്‍ അനുസരിച്ച് 203 ഇന്ത്യക്കാര്‍ ഖത്തറില്‍ മരിച്ചിട്ടുണ്ട്. 2015ളും 2014ലും 279 ആളുകള്‍ വീതം മരിച്ചിരുന്നു.

ഖത്തര്‍ അധികാരികളുടെ അഭ്യര്‍ഥനപ്രകാരം നാടുകടത്തല്‍ കേന്ദ്രത്തിലേക്കുള്ളവരെ രാജ്യത്തേക്ക് അയക്കുന്നതിന് 68 അടിയന്തിര രേഖകള്‍ പുറപ്പെടുവിച്ചു. ഇതോടൊപ്പം 18ഓളം പേര്‍ക്ക് വിമാനടിക്കറ്റുകളും നല്‍കി. ജോലി അവസാനിപ്പിച്ച് ഖത്തറില്‍ നിന്ന് മടങ്ങുന്ന സ്ഥാനപതി സഞ്ജീവ് അറോറ ഉള്‍പ്പെടുന്ന അവസാനത്തെ സമ്മേളനമായിരുന്നു കഴിഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x