Currency

അല്‍ഘൗസ് കോര്‍ണിഷിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ

സ്വന്തം ലേഖകൻMonday, October 10, 2016 7:44 am

പൊതുജനങ്ങള്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാനുതകുന്ന പ്രദേശമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തികൾ അല്‍ഘൗസ് കോര്‍ണിഷിൽ ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മനാമ: പൊതുജനങ്ങള്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാനുതകുന്ന പ്രദേശമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തികൾ അല്‍ഘൗസ് കോര്‍ണിഷിൽ ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങള്‍ ജനങ്ങളുടെ പൊതു സ്വത്താണെന്നും അത് കയ്യടക്കാന്‍ സ്വകാര്യ വ്യക്തികളെ അനുവദിക്കില്ലന്നും മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി പറഞ്ഞു. 

ശൈഖ് ഈസ ബിന്‍ സല്‍മാന്‍, ശൈഖ് ഹമദ് കോസ്വെകള്‍ക്കിടയിലുള്ള പ്രദേശം വികസിപ്പിക്കണമെന്ന പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  നേരത്തെ പൊതു തീരപ്രദേശങ്ങള്‍ കയ്യടക്കിയവരെ ഒഴിപ്പിക്കുകയും സ്ഥലം വീണ്ടെടുക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x