അബുദാബി: അബുദാബിയിലെ പതിനഞ്ച് ബ്യൂട്ടിപാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും അധികൃതർ താക്കീത് നൽകി. അടുത്തിടെ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതും നിരോധിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് താക്കീത് നൽകിയത്.
കഴിഞ്ഞ ഒരാഴ്ച നീണ്ട പരിശോധനയിലാണു ഇത്തരം ക്രമക്കേടുകളും നിയമലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടതെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വരുന്ന ഉപഭോഗ്താക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിന് പ്രാധാന്യം നൽകണമെന്ന നിർദേശവും അധികൃതർ ബ്യൂട്ടിപാർലറുകൾക്ക് നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.