
ദുബായ്: ദുബായ് എക്‌സ്‌പോയില്‍ ദിവസം 16 മണിക്കൂര്‍ സന്ദര്‍ശകരെ സ്വീകരിക്കും. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒന്നുവരെയും അവധി, ആഘോഷ ദിനങ്ങളില്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുമാണു പ്രവേശനം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് 120 ദിര്‍ഹമാണു പ്രവേശന ഫീസ്. 260 ദിര്‍ഹമിന്റെ എന്‍ട്രി പാസ് എടുത്താല്‍ മൂന്നു ദിവസം പ്രദര്‍ശനം കാണാം. പ്രദര്‍ശന കാലത്തെ ഏതു ദിവസവും ഈ പാസ് പ്രയോജനപ്പെടുത്താം. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെയാണ് എക്‌സ്‌പോ നടക്കുന്നത്.
പ്രതിമാസ പ്രവേശന പാസുകളുടെ നിരക്കും പരിപാടികളുടെ വിശദാംശങ്ങളും ഒക്ടോബറില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളുമുണ്ടാകുമെന്ന സൂചനയും സംഘാടകര്‍ നല്‍കി. 5 വയസ്സില്‍ താഴെയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ പ്രവേശനം പരിഗണനയിലുണ്ട്. 6 മുതല്‍ 17 വരെയുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കൊപ്പമുള്ള സഹായികള്‍ക്കും നിരക്കില്‍ 50% ഇളവു നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.