ജനുവരിമാര്‍ച്ച് കാലയളവിലാണ് ഇത്രയും തൊഴിലാളികള്‍ അറസ്റ്റിലായത്. ഇതില്‍ ഭൂരിഭാഗവും അനധികൃതമായി വഴിയോരക്കച്ചവടം നടത്തിയിരുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ 192 അനധികൃത തൊഴിലാളികള്‍ അറസ്റ്റില്‍. ജനുവരിമാര്‍ച്ച് കാലയളവിലാണ് ഇത്രയും തൊഴിലാളികള്‍ അറസ്റ്റിലായത്. ഇതില്‍ ഭൂരിഭാഗവും അനധികൃതമായി വഴിയോരക്കച്ചവടം നടത്തിയിരുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരക്കാരെ കണ്ടെത്താനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിടിയിലാകുന്ന അനധികൃത തൊഴിലാളികള്‍ക്ക് കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.