Currency

ബഹ്റൈനിലെ ആരോഗ്യമേഖലയിൽ തൊഴിലെടുക്കുന്നത് 19,682 വിദേശികൾ

സ്വന്തം ലേഖകൻMonday, May 22, 2017 4:57 pm

1,358 ഡോക്ടർമാരാണു ബഹ്റൈനിൽ പൊതുമേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. ഡെന്റിസ്റ്റുമാരായി 57 ഉം നേഴ്സുമാരായി 6,120 ഉം വിദേശികൾ ജോലി ചെയ്യുന്നുണ്ട്.

മനാമ: ബഹ്റൈനിലെ ആരോഗ്യമേഖലയിൽ 19,682 വിദേശികൾ തൊഴിലെടുക്കുന്നുണ്ടെന്നു ആരോഗ്യമന്ത്രി ഫയ്ഖ് അൽ സാലിഹ് അറിയിച്ചു.  എംപി ഫാതിമ അൽ അസ്ഫൂറിന്റെ ചോദ്യത്തിനു പ്രതിനിധിസഭയിൽ മറുപടി നൽകുകയായിരുന്നു അവർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,358  ഡോക്ടർമാരാണു രാജ്യത്ത് പൊതുമേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. ഡെന്റിസ്റ്റുമാരായി 57 ഉം നേഴ്സുമാരായി 6,120 ഉം വിദേശികൾ ജോലി ചെയ്യുന്നുണ്ട്. 

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പ്രധാന തസ്തികകളിൽ 226 വിദേശികൾ സേവനമനുഷ്ഠിക്കുന്നു. ഇതേമേഖലയിൽ 1,232 വിദേശികൾ സഹായികളായും തൊഴിൽ ചെയ്യുന്നുണ്ട്. ബഹ്റൈനികൾക്കിടയിൽ തൊഴിലില്ലായിമ വർധിക്കുന്നത് മുൻ നിർത്തിയാണു പ്രതിനിധിസഭയിൽ ഇതുസംബന്ധിച്ച ചോദ്യം ഉയർന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ  ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടന്നേക്കും. 

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x