Currency

ഷാർജയിൽ പാർക്കിംഗ് ഫീസിൽ 20 ശതമാനം ഡിസ്കൗണ്ട്

സ്വന്തം ലേഖകൻThursday, October 6, 2016 11:04 am

റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും സർവകലാശാല വിദ്യാർത്ഥികൾക്കും പ്രാദേശിക-ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും പാർക്കിംഗ് ഫീസിൽ ഇരുപത് ശതമാനം ഡിസ്കൗണ്ട് നൽകാൻ ഷാർജ നഗരസഭ തീരുമാനം.

ഷാർജ: റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും സർവകലാശാല വിദ്യാർത്ഥികൾക്കും പ്രാദേശിക-ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും പാർക്കിംഗ് ഫീസിൽ ഇരുപത് ശതമാനം ഡിസ്കൗണ്ട് നൽകാൻ ഷാർജ നഗരസഭ തീരുമാനം. അർഹരായ സ്വദേശികൾക്കു മാത്രമല്ല വിദേശികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണെന്ന് ഷാർജ നഗരസഭ പാർക്കിംഗ് വിഭാഗ മേധാവി ആതിഫ് അൽ സറൂണി അറിയിച്ചു.

വാഹന റെജിസ്ടേഷൻ രേഖകളും തിരിച്ചറിയൽ/തൊഴിൽ കാർഡുകൾ ഈ ഡിസ്കൗണ്ട് ലഭിക്കാൻ ഹാജരാക്കണം. ഈ ആനുകൂല്യം ലഭിക്കുന്നവർക്ക് മൂന്ന് മാസത്തേക്ക് Dh600, ആറ് മാസത്തേക്ക് Dh1,050, ഒരു വർഷത്തേക്ക് Dh1,850  എന്നിങ്ങനെ പാർക്കിംഗ് ഫീ നൽകിയാൽ മതിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x