Currency

ഹെൽപ് ലൈൻ നമ്പറുകളിലേക്ക് ഒരാഴ്ചക്കിടെ വന്നത് 2000 കോളുകൾ

സ്വന്തം ലേഖകൻTuesday, October 4, 2016 1:56 pm

തെക്കൻ ഓസ്ട്രേലിയയിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കൊടുങ്കാറ്റും, വെള്ളപ്പൊക്കവും, പേമാരിയും മൂലം കഴിഞ്ഞ ഒരാഴ്ചക്കിടയിൽ വിവിധ ഹെൽപ് ലൈൻ നമ്പറിലേക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചത് 2000 പേരെന്ന് കണക്കുകൾ.

അഡെലെയ്ഡ്: തെക്കൻ ഓസ്ട്രേലിയയിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കൊടുങ്കാറ്റും, വെള്ളപ്പൊക്കവും, പേമാരിയും മൂലം കഴിഞ്ഞ ഒരാഴ്ചക്കിടയിൽ വിവിധ ഹെൽപ് ലൈൻ നമ്പറിലേക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചത് 2000 പേരെന്ന് കണക്കുകൾ.

കഴിഞ്ഞ ബുധനാഴ്ച മുതലുള്ള പ്രതികൂല കാലവസ്ഥയെ തുടർന്ന് രാജ്യത്തെ അടീയന്തിര സേവന വിഭാഗങ്ങളും മെട്രാപൊളിറ്റൻ, കൺട്രി ഫയർ ആൻഡ് റെസ്ക്യു അംഗങ്ങളും ജനങ്ങൾക്ക് മുഴുവൻ സമയ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു.

ഇതിൽ പോലീസിനെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിളിച്ചവരുടെ എണ്ണം കണക്കാക്കിയിട്ടില്ല എന്നതിനാൽ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് എസ്ഇഎസ് ചീഫ് ഓഫീസറായ ക്രിസ് ബീറ്റീ അറിയിച്ചു. മരം വീണ് ഗതാഗതം നിലച്ചതും, വെള്ളപൊക്കത്തിൽ കുടുങ്ങിയതും അറിയിച്ചുകൊണ്ടാണ് ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x