Currency

ശ്രീ സെയ്നി 2017ലെ മിസ് ഇന്ത്യ യുഎസ്എ

സ്വന്തം ലേഖകൻThursday, December 21, 2017 9:11 pm

ഇരുപത്തൊന്നുകാരിയായ ശ്രീ സെയ്നി 2017ലെ മിസ് ഇന്ത്യ യുഎസ്എയായി കിരീടം ചൂടി. വാഷിങ്ടൺ യൂണിവേഴ്സിറ്റി അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥിനിയാണു ശ്രീ സെയ്നി.

ന്യുജഴ്സി എഡിസൺ റോയൽ ആൽബർട്ട്സ് പാലസിൽ നടന്ന സൗന്ദര്യ മത്സരത്തിൽ കണക്റ്റികട്ടിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനി പ്രാച്ചി സിങ് (22), നോർത്ത് കരോലിനായിൽ നിന്നുള്ള ഷറീനാ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ പങ്കു വച്ചു.

പഞ്ചാബിൽ നിന്നും ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് സെയ്നി. സേവനത്തിനുവേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെന്നും സമൂഹത്തിൽ വേദനയും അവഗണനയും അനുഭവിക്കുന്നവരോടൊപ്പമാണ് താനെന്നും സെയ്നി പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x