Currency

അബൂദബിയില്‍ 24 സ്‌കൂളുകളില്‍ 3% ഫീസ് വര്‍ധനയ്ക്ക് അനുമതി

സ്വന്തം ലേഖകന്‍Sunday, June 11, 2017 7:58 am

അബൂദബി: അബൂദബിയിലെ 24 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസസമിതി അനുമതി നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്ന് ശതമാനം ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെന്ന് അഡെക് അധികൃതര്‍ അറിയിച്ചു.

ഫീസ് വര്‍ധനയ്ക്കായി മൊത്തം 84 സ്‌കൂളുകളാണ് അബുദബി വിദ്യാഭ്യാസ സമിതിയില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 60 സ്‌കൂളുകള്‍ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ ഏതൊക്കെ സ്‌കൂളിനാണ് ഫീസ് വര്‍ധനയ്ക്ക് അനുമതിയെന്ന് വ്യക്തമാക്കിയിട്ടില്ല.

അബൂദബി എമിറേറ്റില്‍ 191 സ്‌കൂളുകളിലായി 2,45,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നതില്‍ 74.4 ശതമാനം വിദ്യാര്‍ഥികളും പ്രവാസി കുടുംബങ്ങളില്‍ നിന്നാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x